രാജസ്ഥാനില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. 23 അംഗ മന്ത്രിസഭയുടെ വകുപ്പ് വിഭജനമാണ് പൂർത്തിയായത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ഒന്‍പത് വകുപ്പുകളാണ് ലഭിച്ചത്. ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് നാലു വകുപ്പുകളും ലഭിച്ചു.
ആഭ്യന്തരം, ധനകാര്യം, എക്‌സൈസ് എന്നിങ്ങനെ ഒന്‍പത് വകുപ്പുകളാണ് അശോക് ഗെഹ്‌ലോട്ട് സ്വീകരിച്ചത്. ഗ്രാമീണ വികസനം, തദ്ദേശ സ്വയംഭരണം, സ്റ്റാറ്റിസ്റ്റിക്‌സ്, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളാണ് സച്ചിന്‍ പൈലറ്റ് ഏറ്റെടുത്തിട്ടുള്ളത്.
വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് ഇരുവരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon