കുറുമ്പും, നിഷ്‌കളങ്കതയും നിറഞ്ഞ് നിന്ന റോജയെ അവിസ്മരണീയമാക്കി മധുബാല ഇനി വില്ലത്തി വേഷത്തിൽ . തെന്നിന്ത്യയില്‍ ഒരുപാട് സിനിമയില്‍ കഴിവ് തെളിയിച്ച നടി നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിനൊരുങ്ങുകയാണ്. ബോബി സിന്‍ഹ നായകനായി എത്തുന്ന അഗ്നിദേവ് എന്ന ചിത്രത്തിലാണ് വില്ലത്തിയായി മധുബാല എത്തുന്നത്
അരയ്ക്കു താഴോട്ടു തളര്‍ന്ന രാഷ്ട്രീയ നോതാവായാണ് മധുബാല എത്തുന്നത്. പൊളിറ്റക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലറില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് നടി കാഴ്ച്ച വെച്ചിരിക്കുന്നത്. രമ്യ നമ്പീശന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍
ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തിയ വായ് മൂട് പേസവും എന്ന ചിത്രത്തിലാണ് മധുബാല അവസാനമായി എത്തിയത്.
This post have 0 komentar
EmoticonEmoticon