റാന്നി: കഴിഞ്ഞ ഒന്‍പത് മാസമായി പോലീസ് പരിശോധിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്.പി റഷീദിനാണ് അന്വേഷ്ണ ചുമതല നല്‍കിയിരിക്കുന്നത്.
എരുമേലി മുക്കൂട്ടുതറയില്‍ 2018 മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു ജസ്ന. ജസ്നയുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും നിരവധി തവണ ചോദ്യം ചെയ്തെങ്കിലും തിരോധാനത്തെ സംബന്ധിച്ച് പോലീസിന് യാതൊരു സൂചനയും കിട്ടിയില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon