ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മോശമായ വിമാന സര്‍വീസ് ഇന്‍ഡിഗോയുടേതെന്ന് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാന ജീവനക്കാരുടെ യാത്രക്കാരോടുള്ള മോശം പെരുമാറ്റവും അമിത ചാര്‍ജ് ഈടാക്കുന്നതും ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഇതു രണ്ടാമതാണ് കമ്മിറ്റി ഇന്‍ഡിഗോ വിമാനക്കമ്പനിക്കു നേരെ ആരോപണവുമായി എത്തുന്നത്. ജനുവരി 17 ന് ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികള്‍ക്കെതിരെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യാത്രക്കാര്‍ നല്‍കുന്ന പരാതികള്‍ പോലും ഇന്‍ഡിഗോ കൃത്യമായി പരിഗണിക്കുന്നില്ലെന്ന് കമ്മിറ്റി അംഗവും തൃണമൂല്‍ എംപിയുമായ ഡെറിക് ഒബ്രേയ്ന്‍ ആരോപിച്ചു.
അടിസ്ഥാന നിരക്കിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാരില്‍ നിന്നും കാന്‍യലേഷന്‍ ചാര്‍ജായി ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ടാക്‌സും ഇന്ധന സര്‍ചാര്‍ജും യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്ത് നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.
This post have 0 komentar
EmoticonEmoticon