വളപ്പട്ടണം: വളപ്പട്ടണത്തില്‍ കെട്ടിടത്തിന് നേരെ ബോംബേറ്. സംഭവത്തില്‍ ആളപായമില്ല. പുലര്‍ച്ചെ 1.30 നാണ് സംഭവം.കണ്ണൂര്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുനേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്റെ വാതില്‍ തകര്‍ന്നു.ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് കരുതുന്നു.
എന്നാല്‍, ഉഗ്ര ശബ്ദം കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും ആക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വളപ്പട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാത്രമല്ല, കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon