തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കുടുംബശ്രീ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു. കുടുംബശ്രീയുടെ 510 ഉത്പന്നങ്ങള്‍ മാസച്ചന്തകള്‍, ബസാറുകള്‍ എന്നിവിടങ്ങളിലൂടെ വില്പന നടത്തുന്നതിനും പാക്കിംഗ്, ബ്രാന്‍ഡിംഗ് എന്നിവയ്ക്കുമുള്ള സംവിധാനം നടപ്പാക്കും.
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് 1.70 ലക്ഷം അപേക്ഷകള്‍ ലഭിച്ചു. 410 കോടിയുടെ വായ്പ അനുവദിച്ചു. ഗ്രാമപഞ്ചായത്തുകള്‍ വഴിയുള്ള ക്ഷേമ പെന്‍ഷനുകളുടെ നാല് മാസത്തെ കുടിശിക ഈ മാസം വിതരണം ചെയ്യും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon