തൃശ്ശൂര്‍: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അനുവദിക്കില്ല. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഭരണഘടനാ സ്ഥാപനമെന്ന നിലയിലും ഭരണഘടനയില്‍ തൊട്ട് അധികാരമേറ്റെടുത്ത സര്‍ക്കാര്‍ എന്ന നിലയിലുമാണ് സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. അതേസമയം സര്‍ക്കാരിന്റെ പ്രധാന പരിഗണന, ഏതുക്ഷേത്രത്തിലായാലും ആരാധനയ്ക്ക് എത്തിച്ചേരുന്ന ഭക്തലക്ഷങ്ങളുടെ താല്‍പര്യ സംരക്ഷണം തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
This post have 0 komentar
EmoticonEmoticon