ads

banner

Friday, 14 December 2018

author photo

ബംഗളുരു: കർണാടകയിൽ വിഷാംശം അടങ്ങിയ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ചാമരാജ്നഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.  ഭക്ഷ്യവിഷബാധയേറ്റ അറുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങിൽ വിളമ്പിയ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്

ഹാനൂർ താലൂക്കിലെ സുല്വാദി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്. കാമഗരെ, കൊല്ലേഗൽ, മൈസൂരു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ പ്രവേശിപ്പിച്ചത്.

രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത് പ്രസാദം കഴിച്ചവരില്‍ പലരും അവശനിലയിലാകുകയായിരുന്നു. പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement