കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതുതായി നിര്‍മിച്ച അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഫെബ്രുവരി 10ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനംചെയ്യും. 120 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ തുറക്കുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ടെര്‍മിനല്‍ കരിപ്പൂരിന് സ്വന്തമാകുകയാണ്.
അത്യാധുനിക സംവിധാനങ്ങള്‍, ഒട്ടേറെ കസ്റ്റംസ് ഇമിഗ്രേഷന്‍ കൌണ്ടറുകള്‍, പ്രാര്‍ത്ഥനാ ഹാള്‍, തുടങ്ങിയ എല്ലാ സൌകര്യങ്ങളും ഒരുക്കിയ ടെര്‍മിനലില്‍ മണിക്കൂറില്‍ 2500 യാത്രക്കാരെ എളുപ്പത്തില്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയും. 30 മിനുറ്റിനകം യാത്രക്കാര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon