ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ മുന്നാക്ക വിഭാഗക്കാരെ കൂടെ നിർത്താനുള്ള സുപ്രധാന തീരുമാനവുമായി മോദി സർക്കാർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഇതിനായി നാളെ പാർലമെന്‍റിൽ ഭരണഘടനാഭേദഗതി കൊണ്ടുവരും. ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം.
സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം ഇന്ന് വിളിച്ചുചേർത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക.
നേരത്തെ, 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ മുന്നാക്കക്കാർക്ക് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ഉന്നമിടുന്നത്. ഈ നീക്കം നടപ്പിലാക്കുന്നതിനായാണ് നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon