ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. 2018 ല്‍ തൊഴില്‍ നഷ്ടപ്പെട്ടത് 1.10 കോടി പേര്‍ക്ക്. സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി(സി എം ഐ ഇ)യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവരരാണ് ജോലി നഷ്ടപ്പെട്ടതില്‍ ഭൂരിഭാഗവും.
റിപ്പോര്‍ട്ടനുസരിച്ച് കൂലിപ്പണിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നീ വിഭാ?ഗക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജോലി നഷ്ടമായിരിക്കുന്നത്. 40.8 കോടിയായിരുന്നു 2017 ഡിസംബറില്‍ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം. എന്നാല്‍ 2018 ഡിസംബര്‍ ആയപ്പോഴേക്കും അത് 39.7 കോടിയായി കുറഞ്ഞു. പതിനഞ്ച് മാസത്തിനുള്ളില്‍ രാജ്യത്തെ തെഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon