കൊച്ചി : എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അക്രമികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസിന്റെ എണ്ണം വര്‍ദ്ധിക്കുന്നു.ഇതുവരെ ജില്ലയില്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആലുവയിലും കാലടിയിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഭാഗമായവരെയും ചേര്‍ത്ത് 408പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ആലുവ മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്ത 250 ബിജെപി പ്രവര്‍ത്തകര്‍ക്കും ഇവരെ പ്രതിരോധിച്ച 150 സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.മാത്രമല്ല, കാലടി മഞ്ഞപ്രയിലെ കടയില്‍ ആക്രമണം നടത്തിയതിന് എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു.
അതോടൊപ്പം പെരുമ്പാവൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു.ഇതോടെ ഹര്‍ത്താല്‍ ദിനത്തിലെ അക്രമ സംഭവങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നവരുടെ എണ്ണം 16 ആയി ഉയര്‍ന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon