കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലും തൃശൂരിലുമെത്തും. കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തും. റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ അദ്ദേഹം സന്ദര്‍ശിക്കും. റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയില്‍ ഉച്ചയ്ക്ക് 2.35ന് ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി വികസന സമുച്ചയം നാടിന് സമര്‍പ്പിക്കും.
പുതിയ പെട്രോകെമിക്കല്‍ സമുച്ചയത്തിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് സൗകര്യം എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊച്ചിയില്‍ നിന്ന് 3.30ന് ഹെലികോപ്ടറില്‍ തൃശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്ത് യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കും. 5.45ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.
ഒരു മാസത്തിനിടെ രണ്ടാം തവണ മോദിയെത്തുമ്പോൾ സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തില്‍ കാര്യങ്ങൾ അത്ര ശുഭകരമല്ല. ശബരിമല പ്രശ്നത്തിലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തെചൊല്ലി പാർട്ടിയിൽ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. ലോകസഭ തെരഞ്ഞെടുപ്പിന്റെ സീറ്റിന്‍റെ പേരിലും നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാണ്. അതിനിടെ കേരളത്തിൽ എൻ ഡി എ അക്കൗണ്ട് തുറക്കില്ലെന്ന ചില സർവ്വെഫലങ്ങൾ ഉണ്ടാക്കിയ നിരാശയും പാർട്ടി നേതക്കൾക്കും പ്രവർത്തകർക്കുമുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon