തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കി. ആയിരത്തിലധികം പേരുകളാണ് ഈ പട്ടികയിലുള്ളത്.
അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് കൈമാറിയിട്ടുണ്ട്. ആയിരത്തിലധികം പേരാണ് ഈ പട്ടികയിലുള്ളത്. നിലവില്‍ 745 പേരെ അറസ്റ്റ് ചെയ്തു. 628 പേര്‍ കരുതല്‍ തടങ്കലിലാണ്.
അക്രമസംഭവങ്ങളുടെ വീഡിയോ ആല്‍ബം തയ്യാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പൊലീസിനെ സഹായിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദ്ദേശം. മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ ഉടന്‍ അറസ്റ്റ് വേണമെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon