ads

banner

Thursday, 3 January 2019

author photo

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ പോലീസ് തീരുമാനം. അക്രമികളെ കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വര്‍ഗീയ ശക്തികളുടെ ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഡിജിപി അക്രമികളെ തുരത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. ക്രമസമാധാനം വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡിജിപിയുമായി യോഗം ചേര്‍ന്നു

ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും അക്രമം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്രമസമധാനം വിലയിരുത്തുന്നതിനായി ഡിജിപി ലോക്‌നാഥ് ബെഹറ, ചീഫ് സെക്രട്ടറി ടോം ജോസും യോഗം ചേര്‍ന്നത്.

അക്രമം തടയുന്നതിനായി കള്ക്ടറമാരും ,ജില്ലാ പോലീസ് മേധാവിമാരും എടുത്ത നടപടികള്‍ ഇരുവരും വിലയിരുത്തി. പ്രധാന കേന്ദ്രങ്ങളില്ലൊം എക്‌സിക്യൂട്ടീവ് മജിസട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങേളാ അനിഷ്ട സംഭവങ്ങേളാ ഉണ്ടാവാതിരിക്കാനും ഹര്‍ത്താല്‍ സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. പൊതു സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണം.

പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി പോലീസ് സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിന് മുതിരുന്നവരെയും നിര്‍ബന്ധമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തും, കെ.എസ്.അര്‍.ടി.സി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കും.

രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം പോലീസ് ഒരുക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement