വടുതല: അന്തരിച്ച സിപിഐ എം നേതാവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിപിഐ എം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ വേര്‍പാടില്‍ ഖേദിച്ച്് നിരവധി മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മാത്രമല്ല, അദ്ദേഹത്തിനൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, മന്ത്രി ഇ പി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി പ്രമുഖരായ നിരവധി നേതാക്കളും എറണാകുളത്തെ വടതുലയിലെ വീട്ടില്‍ എത്തിയിരുന്നു. അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി സൈമണ്‍ ബ്രിട്ടോയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.
ഹൃദയാഘാതം മൂലമാണ് ബ്രിട്ടോ അന്തരിച്ചത്. എന്നാല്‍, ഇന്നലെ രാത്രിയാണ് വടുതലയിലേ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുവന്നത്. മാത്രമല്ല, ഒന്‍പത് മണിവരെയാണ് മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക. അതിനുശേഷം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് മൂന്നുമണിയോടെ ബ്രിട്ടോയുടെ ആഗ്രഹപ്രകാരം കളമശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറുന്നതാണ്.
This post have 0 komentar
EmoticonEmoticon