മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത്. സഖ്യചർച്ചകളുമായി ബിജെപി ഇതുവരെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാൽതാക്കറെയുടെ സ്മാരകത്തിനായുള്ള ഭൂമികൈമാറ്റചടങ്ങിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവന്ദ്രഫട്നവസും ഒന്നിച്ച് വേദി പങ്കിട്ടതോടെയാണ് മഹാരാഷ്ട്രയിൽ ശിവസേന ബിജെപി സഖ്യസാധ്യതയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. എന്നാൽ നേതാക്കൾ വേദി പങ്കിട്ടാൽ അതിനെ തെരഞ്ഞെടുപ്പ് സഖ്യമായി കരുതേണ്ടന്ന് സാവന്ത് പറഞ്ഞു.
ലോക്സഭാ സീറ്റുകളിൽ പകുതി സേനയ്ക്ക് നൽകുന്ന കാര്യത്തിൽ ബിജെപിയിൽ നിന്ന് ആശയവിനിമം ഉണ്ടായിട്ടില്ല. സാമ്പത്തികസംവരണം അടക്കമുള്ള കാര്യങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബിജെപി കരുതേണ്ട. ഹിന്ദുത്വ അജണ്ടയിൽ നിന്ന് പിന്നോട്ട് പോയ ബിജെപിയുമായി ഇനി യോജിക്കാനാവില്ലെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon