കൊച്ചി: എറണാകുളം പാലാരിവട്ടത്താണ് സംഭവം നടന്നത്. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ്(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീട്ടിലെ ഹോം നഴ്‌സ് ആയ ലോറന്‍സിനെ(52) പോലീസ് അറസ്റ്റ് ചെയ്തു.
തോബിയാസ് ലഹരിക്കടിമയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് നല്‍കിയിരിക്കുന്ന മൊഴി. തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്സായി ജോലി നോക്കുന്നു.
കുത്തേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് തോബിയാസ് മരിച്ചത്. തോബിയാസിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍, പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുത്തിയതിനുശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ലോറന്‍സിനെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon