ബംഗളുരു: നേതാക്കൾക്ക് താൽപര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ താന്‍ തയ്യാറെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എം എൽ എമാർ അതിരുകടക്കുന്നുവെന്നും കോൺഗ്രസ് ഇവരെ നിയന്ത്രിക്കുന്നില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് കോൺഗ്രസ് എം എൽ എ സോമശേഖര ഇന്നലെ വിമർശിച്ചിരുന്നു. തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
#WATCH: Karnataka CM HD Kumaraswamy says "...If they want to continue with the same thing, I am ready to step down. They are crossing the line", when asked 'Congress MLAs are saying that Siddaramaiah is their CM'.' pic.twitter.com/qwErh4aEq4
— ANI (@ANI) January 28, 2019
അതേസമയം കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രതികരിച്ചു. കോൺഗ്രസ് എം എൽ എമാരുടെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും പരമേശ്വര വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon