തിരുവനന്തപുരം: തൊഴിൽ മാന്വലിൽ പറയാത്ത ജോലികൾ ചെയ്തിട്ടും സ്ഥാനക്കയറ്റവും തത്തുല്യമായ ശമ്പളവും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍ നിസ്സഹകരണ സമരത്തില്‍. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരുടെ സംഘടനയായ കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷനാണ് നിസ്സഹകരണ സമരം നടത്തുന്നത്. മാന്വലിൽ പറയാത്ത തൊഴിലിന് നിയമ സംരക്ഷണം ഉറപ്പ് വരുത്താതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ഇവരുടെ തീരുമാനം.
മുന്‍പ് ചെയ്തിരുന്ന ലൊക്കേഷന്‍ സ്കെച്ച് നല്‍കല്‍, സര്‍വ്വെ സ്കെച്ച് തയ്യാറാക്കല്‍, മേല്‍ ഓഫീസുകളിലേക്കുളള ഫയലുകള്‍ തയ്യാറാക്കല്‍, നികുതി പിരിച്ചെടുക്കല്‍ തുടങ്ങിയ ജോലികൾ ചെയ്യാതെയാണ് സമരം. വില്ലേജ് മാനുവലില്‍ പറയുന്ന നോട്ടീസ് നടത്തല്‍ മാത്രമാണ് ഇവരിപ്പോള്‍ ചെയ്യുന്നത്. ജനുവരി ഒന്ന് മുതലാണ് ഈ ചട്ടപ്പടി സമരം ആരംഭിച്ചത്.
എല്‍.ഡി.സി തസ്തികയ്ക്ക് തുല്യമാണ് വില്ലേജ് സ്റ്റാഫ് അസിസ്റ്റന്റുമാരുടെയും യോഗ്യത. വില്ലേജ് ഓഫീസുകള്‍ ആരംഭിച്ച കാലത്താണ് സര്‍ക്കാര്‍ രണ്ട് വീതം വില്ലേജ്‍മാന്‍മാരെ നിയമിച്ചത്. ഇവരെ പിന്നീട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ്മാരാക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon