തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് ലൈക്കിന്റെ കാര്യത്തില്‍ ന്യൂയോര്‍ക്ക് പോലീസിനെയും പിന്തള്ളി മുന്നോട്ടു കുതിക്കുകയാണ്. പത്തു ലക്ഷത്തിലധികം ലൈക്കുകളാണ് ഇപ്പോള്‍ കേരള പോലീസിന്റെ ഫെയ്‌സ്ബുക് പേജിനുള്ളത്.
പുതുവര്‍ഷം പിറക്കുമ്പോളേക്കും പത്തു ലക്ഷം ലൈക്ക് എന്നതായിരുന്നു കേരള പോലീസിന്‍രെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. ജനങ്ങളുടെ ബോധവത്കരണത്തിനും പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് കേരള പോലീസ് ഫെയ്‌സ്ബുക് പേജ് തുടങ്ങിയത്.പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്.
പത്തുലക്ഷം ലൈക്കിന്റെ ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon