ads

banner

Friday, 4 January 2019

author photo

ജലന്തര്‍:  സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കാനാണു ഗവേഷകര്‍ പരിശ്രമിക്കേണ്ടതെന്നും നരേന്ദ്ര മോദി. ശാസ്ത്രം ആഗോളമാണെങ്കിലും സാങ്കേതികവിദ്യ പ്രാദേശികമാകണമെന്നും മോദി കൂട്ടി ചേര്‍ത്തു.106-ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ജലന്തറില്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍, തന്റെ സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 3600 കോടി രൂപയുടെ നാഷനല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തെ ശാസ്ത്ര സാങ്കേതിക ഗവേഷണം, നൈപുണ്യ വികസനം, ഇതുമായി ബന്ധപ്പെട്ട രാജ്യാന്തര സഹകരണം, സ്റ്റാര്‍ട്ടപ് സംവിധാനങ്ങള്‍ എല്ലാം ഇനി പുതിയ മിഷന്‍ ആയിരിക്കും ഏകോപിപ്പിക്കുക. 

ശാസ്ത്ര കോണ്‍ഗ്രസിനു വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൊബേല്‍ സമ്മാന ജേതാക്കളുമായി മോദി 'ചായ് പേയ് ചര്‍ച്ച' നടത്തി. ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര സംഗമത്തില്‍, 60 രാജ്യങ്ങളില്‍ നിന്നുള്ള കാല്‍ ലക്ഷത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഏഴിനു സമാപിക്കും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement