ജപ്പാനും ഉത്തരകൊറിയയും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ പാര്‍ലമെന്‍റില്‍ സംസാരിക്കുന്നതിനെടാണ് ഷിന്‍സൊ ആബെ സുപ്രധാന തീരുമാനം എടുത്തത്.
ആണവ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന തീരുമാനവും കൂടിക്കാഴ്ചയില്‍ വിഷയമാകും. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും ശത്രുത ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ആബെ പ്രതികരിച്ചു.
ഉത്തര കൊറിയയുമായി ആണവ ബന്ധം മെച്ചപ്പെടുത്താനും വ്യാപാരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുഗമമാക്കാനുമായുള്ള ശ്രമങ്ങൾ നടത്തുമെന്നും ആബെ പാര്‍ലമെന്‍റില്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon