കൊച്ചി : ദേശീയ പണിമുടക്കില്‍ ബാങ്ക് ഇന്‍ഷുറന്‍സ് മേഖലയിലെ വിവിധ സംഘടനകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എ.ഐ.ബി.ഇ.എ, എ.ഐ.ഐ.ഇ.എ, ബി.ഇ.എഫ്.ഐ, ജി.ഐ.ഇ.എ.ഐ.എ, എ.ഐ.എല്‍.സി.ഇ.എഫ് എന്നീ സംഘടനകളാണ് ഈ മാസം 8,9 തീയതികളില്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുക.
സ്ഥിരം നിയമങ്ങള്‍ നടപ്പിലാക്കുക, തൊഴില്‍ സുരക്ഷയും കൂട്ടായ വിലപേശലും എടുത്തു കളയുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ ഒഴിവാക്കുക, ഓട്ട്സോഴ്സിംഗ് പുറം കരാര്‍ വല്‍ക്കരണം പൊതുമേഖല ബാങ്ക് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക, അനിയന്ത്രിത പുറം കരാര്‍വല്‍ക്കരണം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കില്‍ പങ്കെടുക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സി.ഡി ജോണ്‍, പി.ബി ബാബുരാജ്, കെ.ജി വിജയന്‍, എം.യു തോമസ്, എസ്.എസ് അനില്‍, സി.ടി രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon