കൊച്ചി: പെരിയാറില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ ആന്‍ലിയ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്‍റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പിതാവ് ഹൈജിനസ് ആരോപിച്ചു.
അന്വേഷണത്തിന്റെ ആദ്യഘട്ടം തന്നെ മകളുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുമ്ബോള്‍ വലിയ ആശങ്കയിലാണ് കുടുംബം ആരോപിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിലുള്ള ആന്‍ലിയയുടെ പിതാവില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ക്രൈംബ്രാഞ്ച് മൊഴിയെടുത്തില്ല.
സംഭവം വര്‍ത്തയായപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആന്‍ലിയയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ക്കും കമന്‍റുകള്‍ക്കുമെതിരെ എത്തിയിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിതാവ് പറഞ്ഞു. ജസ്റ്റിന്‍റെ വീട്ടിലുള്ള കുഞ്ഞിന് തിരികെ കിട്ടാനും നടപടികളെടുക്കും.
അതേസമയം, ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്‌എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 28ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നമുണ്ടായിരുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു എന്നും തന്റെ ഡയറിയില്‍ ആന്‍ലിയ കുറിച്ചിരുന്നു. കാണാതാവുന്നതിന് മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച സന്ദേശത്തിലും ഭര്‍ത്താവിനെക്കുറിച്ചും ഭര്‍തൃമാതാവിനെക്കുറിച്ചും പറയുന്നുണ്ട്.
സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon