ന്യൂഡല്‍ഹി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പണിമുടക്കിന്റെ ആദ്യദിനത്തില്‍തന്നെ രാജ്യം നിശ‌്ചലമായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഭാഗികമായി തുടരുമ്ബോള്‍ കേരളത്തിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഏകദേശം പൂര്‍ണമാണ്. റോഡ‌്, റെയില്‍ ഗതാഗതവും നിര്‍മാണ-വ്യാവസായിക മേഖലകളും മറ്റിതര തൊഴില്‍ മേഖലകളും സ‌്തംഭിച്ചു.
രാജ്യവ്യാപകമായി വ്യവസായമേഖലയില്‍ പണിമുടക്ക‌് പ്രതിഫലിച്ചു. ഡല്‍ഹിയിലും ചെന്നൈയിലും വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി. വാഹനങ്ങള്‍ ഓടി. കൊല്‍ക്കത്തയില്‍ സമരക്കാര്‍ ട്രെയിന്‍, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബംഗാളിലെ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് -സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എല്ലാ തരത്തിലുള്ള ബന്തുകളും സര്‍ക്കാര്‍ പ്രതിരോധിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
ബംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി ബസ് സര്‍വീസുകളെ സമരം ബാധിച്ചിട്ടുണ്ട്. ആട്ടോ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു. ഒഡിഷയില്‍ തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല. അസാമിലും സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. മുംബയില്‍ സമരം ബസ് സര്‍വീസുകളെ കാര്യമായി ബാധിച്ചു.
കേരളത്തില്‍ ഒന്നേകാല്‍ കോടിയോളം പേര്‍ പണിമുടക്കി. സംസ്ഥാനത്താകെ 482 സമരകേന്ദ്രങ്ങളാണുള്ളത‌്. 32 കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. 30 ശതമാനം ബസുകള്‍ മാത്രമാണ‌് നിരത്തിലിറങ്ങിയത‌്. ഗോത്രമേഖലയില്‍ പണിമുടക്ക‌് പൂര്‍ണമായി. അധ്യാപകരെ നിര്‍ബന്ധമായി സ‌്കൂളുകളില്‍ എത്തിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി.
ശബരിമല സര്‍വീസ‌് ഒഴികെ കെഎസ‌്‌ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ‌് നടത്തിയില്ല. ഓട്ടോ--ടാക‌്സി മേഖല പൂര്‍ണമായും സ‌്തംഭിച്ചു. കോണ്‍ട്രാക്ട‌് വാഹനങ്ങളും സര്‍വീസ‌് നടത്തിയില്ല.
ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പൊതുഗതാഗതമില്ലാത്തതിനാല്‍ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കരാര്‍ തൊഴിലാളികള്‍ പണിമുടക്കിയതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി. പണിമുടക്കിന‌് ഐക്യദാര്‍ഢ്യവുമായി ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്.
This post have 0 komentar
EmoticonEmoticon