മലപ്പുറം: ദളിത് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റില്‍. മലപ്പുറം കാളികാവ് ഈനാദി സ്വദേശി നമ്പന്‍ ഷഫീഖിനെയാണ് ഒടുവില്‍ പൊലീസ് പിടികൂടിയിരിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചന്ന കേസിലാണ് ഷഫീഖ് അറസ്റ്റിലായിരിക്കുന്നത്.അതായത്, കേസിനാസ്പദമായ സംഭവം നടക്കുന്നത് 2016 ജൂലൈ 12 നാണ്.
സംഭവത്തിന് ശേഷം നാടുവിട്ട പ്രതി ദില്ലി, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച പ്രതി ബന്ധക്കളെയോ സുഹൃത്തുക്കളെയോ നേരിട്ട് ബന്ധപ്പെടാഞ്ഞതും പൊലീസിന് വെല്ലുവിളിയായി മാറിയിരുന്നു. സ്വന്തം അച്ഛന്‍ മരിച്ചപ്പോള്‍ പോലും പിടിക്കപ്പെടുമെന്ന ഭീതിയില്‍ ഷഫീഖ് നാട്ടിലെത്തിയില്ല. മാത്രമല്ല, ഒടുവില്‍ പ്രതിയുടെ ജ്യേഷ്ഠ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് ഷഫീക്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ പ്രതി വെള്ളിയാഴ്ച രാവിലെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരായി. പിന്നീട് കരുവാരക്കുണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.ദില്ലിയില്‍ നിന്നാണ് ഇയാള്‍ കീഴടങ്ങാനായി എത്തിയത്. ബ്ലാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവടങ്ങളില്‍ ചെറിയ ജോലി ചെയ്ത പ്രതി ഇടയ്ക്കിടെ കോട്ടയത്തെത്തി മടങ്ങാറുണ്ടായിരുന്നെങ്കിലും നാട്ടിലേക്ക് പോകാറില്ല. ഇയാള്‍ കോട്ടയത്ത് സ്ഥിരമായി എന്തിനായിരുന്നു എത്തിയിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
This post have 0 komentar
EmoticonEmoticon