തിരുവനന്തപുരം:തിരുവനന്തപുരത്ത് എസ്ബിഐ ശാഖ അടിച്ചുതകര്‍ത്ത പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത് തന്നെയെന്ന് സൂചന. സിപിഐഎമ്മിന്റെ സംരക്ഷണത്തിലാണ് ഇവര്‍ എന്നാല്‍ പൊലീസ് വിലയിരുത്തുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് ഇടതുനേതാക്കളുടെ ഫോണ്‍ ലൊക്കേഷന്‍ വഴുതക്കാടാണെന്ന് പൊലീസ് കണ്ടെത്തി.
എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. അക്രമം നടത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു.
അനില്‍ കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ്ടാക്സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണു മുഖ്യപ്രതികള്‍. ദൃശ്യങ്ങളുണ്ടായിട്ടും എന്‍ജിഒ സംസ്ഥാന നേതാക്കളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
This post have 0 komentar
EmoticonEmoticon