ads

banner

Monday, 14 January 2019

author photo

കൊച്ചി: സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കഴിഞ്ഞവര്‍ഷം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര പരിഹാരമായിട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായി ഇടപെടണം. കോടതികള്‍ നിഷ്പക്ഷമായും വസ്തുതാപരമായും നിലപാടെടുക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. 

ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെയാണ് 2018 ജനുവരിയില്‍ നാലു സുപ്രീംകോടതി ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.

പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്‌ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്. ഇക്കാര്യത്തില്‍ നാലുപേരും ചേര്‍ന്നു രണ്ടുമാസം മുന്‍പു ചീഫ് ജസ്‌റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്‌ജിമാര്‍ പരസ്യപ്പെടുത്തിയിരുന്നു. ജ

ഡ്‌ജിമാരായ ജസ്‌തി ചെലമേശ്വര്‍, രഞ്‌ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തിയത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എച്ച്‌. ലോയയുടെ മരണം സംബന്ധിച്ച കേസാണു ജഡ്ജിമാരുടെ വിരോധം പുറത്താക്കിയത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement