തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. യൂണിവേഴ്സിറ്റി കോളേജിലും, കലാഭവനിലും പൊതുദര്‍ശനത്തിന് വെയ്ക്കും.
വൈകുന്നേരം അഞ്ച് മണിയൊടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം സുഹൃത്തുകള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കവടിയാര്‍ പണ്ഠിറ്റ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃദദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു
രാവിലെ 10 മണിക്ക് ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം മാതൃ കലാലയമായ യൂണിവേഴ്സിറ്റി കോളേജിലും, 11 മണിയോടെ കലഭവനിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് 2 മണിക്ക് തെക്കാട് ശാന്തി കവാടത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon