തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ ജാതീയമായി അധിക്ഷേപിച്ചതിന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജനെതിരെ കേസ്. വനിത കമ്മീഷന്‍ സ്വമേധയാ ആണ് കേസ് എടുത്തിരിക്കുന്നത്. അതായത്, ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്കെതിരെ 'ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകള്‍' എന്നിങ്ങനെയുള്ള മോശം പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. മാത്രമല്ല, പിണറായി വിജയന്‍ തെങ്ങുകയറാന്‍ പോകുന്നതാണ് ഭേദമെന്നും, മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും ശിവരാജന്‍ ചെയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍വച്ചാണ് ഇക്കാര്യം ശിവരാജന്‍ പറഞ്ഞത്.
കൂടാതെ, ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന 'കൊലയാളി വിജയന്' ശക്തമായ തിരിച്ചടി കിട്ടുമെന്നും ശിവരാജന്‍ പറഞ്ഞു. മാത്രമല്ല, അഞ്ചരക്കോടി അയ്യപ്പഭക്തരെ പിണറായി വിജയന്‍ ചതിച്ചുവെന്നും, ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും, ശബരിമലയിലെ അവസാന വാക്ക് തന്ത്രിയാണെന്നും, ബിജെപി സമരം സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon