ads

banner

Wednesday, 9 January 2019

author photo

കശ്മീരിലെ കൊലപാതകങ്ങളിലും സംസ്ഥാനത്തിന്റെ കാര്യത്തില്‍ വിശ്വാസ്യതയുള്ള രാഷ്ട്രീയ നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിലും പ്രതിഷേധിച്ച് ഐ എ എസ് ഉദ്യോഗസ്ഥൻ സർവീസിൽ നിന്നും രാജിവെച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ജമ്മു കശ്മീരിൽനിന്നുള്ള ആദ്യ ഉദ്യോഗസ്ഥൻ ഷാ ഫൈസലാണ് ജോലി രാജിവെച്ചത്. ജോലി ഉപേക്ഷിച്ച ശേഷം രാഷ്ട്രീയത്തിൽ ചേരും.

ഭാവിപരിപാടികൾ എന്തൊക്കെയെന്ന് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഫൈസൽ അറിയിച്ചു. നാഷനൽ കോണ്‍ഫ്രൻസ് പാർട്ടിയില്‍ അംഗത്വമെടുത്തു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാർമുല്ലയിൽനിന്നു ജനവിധി തേടുമെന്നാണ് അറിയുന്ന വിവരം. ഫൈസലിനെ രാഷ്ട്രീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അറിയിച്ചു.

കുപ്‍വാര സ്വദേശിയായ ഫൈസൽ ഒരു മാനഭംഗവാർത്തയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു നേരത്തേ വിവാദത്തിലായിരുരുന്നു. ഇതിനെ തുടർന്നു കഴിഞ്ഞ വർഷം അദ്ദേഹത്തിനു സർക്കാരിൽനിന്ന് കാരണം കാണിക്കൽ നോട്ടിസും ലഭിച്ചു. ഗുജറാത്തിൽ നീലച്ചിത്രങ്ങൾക്ക് അടിമയായ മകൻ 46 കാരിയായ അമ്മയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലായിരുന്നു ഈ പ്രതികരണം. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള നീക്കത്തിനെതിരെയും സർവീസിലിരിക്കെ ഫൈസൽ പ്രതികരിച്ചു വിവാദത്തിലായിട്ടുണ്ട്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement