ന്യൂഡല്‍ഹി: സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. ചാണക്യപുരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
സഹപാഠി ശുചിമുറിയില്‍ വച്ച് പെണ്‍കുട്ടിയെ പിടിച്ച് നിര്‍ത്തി ബലമായി ഉമ്മ വയ്ക്കുകയായിരുന്നു. ഇത് സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളായ മൂന്ന് പേര്‍ക്ക് 15 വയസാണ് പ്രായം.
This post have 0 komentar
EmoticonEmoticon