ads

banner

Sunday, 13 January 2019

author photo

ആലപ്പാട്ട്​ കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ആലപ്പാട്​ തീരം നഷ്​ടമായത് ഖനനം മൂലമല്ല, സൂനാമി കാരണമാണ്​. സൂനാമിയിൽ വലിയ നഷ്​ടം ഉണ്ടായിരുന്നു. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള സാഹചര്യവുമില്ല.  മലപ്പുറത്തും അവിടെയിവിടെയുള്ളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചര്‍ച്ചകളില്‍ വന്നതെന്നും മന്ത്രി ആരോപിച്ചു.

ജനുവരി 16ന്​ മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചിരിക്കെയാണ്​ ഖനനം നിയമപരമാണെന്നും ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്​. ഇവിടെ ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

കരിമണല്‍ കൊള്ളക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കും. ചില കേന്ദ്രങ്ങൾ അനാവശ്യമായ പ്രശ്​നം ഉണ്ടാക്കു​െന്നന്ന്​ സംശയിക്കണം. ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനെതിരെ (ഐ.ആർ.ഇ) മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement