വെഞ്ഞാറമൂട്: തലസ്ഥാനത്ത് കന്നുകാലിയെ മോഷ്ടിച്ച കേസില്‍ ഒരാളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. വാമനപുരം, കൈലാസ്‌കുന്ന് പാര്‍വ്വതി ഭവനില്‍ രഞ്ജിത് (31) നെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നവംബര്‍ 28ന് വാമനപുരം, കൈലാസ് കുന്ന് സ്വദേശി നാഗപ്പന്‍ ചെടിയാരുടെ ഉടമസ്ഥതയിലുള്ള കാളകുട്ടിയെ വീട്ടിന് സമീപത്ത് നിന്നും മോഷ്ടിച്ചു കൊണ്ടുപോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കാരേറ്റിലെ ഒരു ബാറില്‍ നിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. വിജയന്‍, സബ് ഇന്‍സ്‌പെക്ടര്‍ എം. സഹില്‍, ഗ്രൈഡ് എസ്.ഐ. മധു, സി.പി.ഒ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon