ads

banner

Wednesday, 9 January 2019

author photo

മുന്നോക്ക സംവരണ ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭയുടെയും അംഗീകാരം. രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനു മുൻപ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടത് കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളി. 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ഏഴു പേർ മാത്രമാണ് എതിർത്തത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും.

മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% തൊഴിൽ, വിദ്യാഭ്യാസ സംവരണം വ്യവസ്ഥ ചെയ്യുന്ന 124–ാം ഭരണഘടനാ ഭേദഗതിയാണു പാസായത്. കോൺഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. രാവിലെ ബില്ല് ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ സമവായമുണ്ടായില്ലെങ്കിലും ഉച്ചയോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചതോടെയാണ് ബില്ല് പാസാക്കാനുള്ള വഴി തുറന്നത്. മുസ്ലിം ലീഗ്,  ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടമമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്‍ തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി സിപിഎം വോട്ട് ചെയ്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement