കണ്ണൂര്‍: കണ്ണൂരിലെ ചെറുതാഴത്ത് ആര്‍എസ്‌എസ് ഓഫീസിന് തീയിട്ടു. കണ്ണൂരില്‍ സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെയാണ് സംഭവം.
എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ബിജെപി എം പി വി മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്‌ബോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.
കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിയുന്നില്ല.കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായതെന്നാണ് വ്യക്തമാകുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon