തൃശ്ശൂര്‍: മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം തൃശൂര്‍ ചേലക്കര സ്വദേശിയായ സരിത മേനോന്‍ സ്വന്തമാക്കി. സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷനാണെന്ന് തെളിയിച്ചിരിക്കുകയാണ് സരിത മേനോന്‍. 8 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസമാക്കിയ തൃശൂര്‍ ചേലക്കര സ്വദേശിയാണ് സരിത.
രണ്ടു കുട്ടികളുടെ അമ്മയാണ് സരിത. സീറോ സൈസ്' സങ്കല്‍പങ്ങളെ പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സരിത പറയുന്നു. പരമ്പരാഗത കാഴ്ചപ്പാടിന് അനുസരിച്ചുള്ള 'സുന്ദരി'യല്ലാതിരുന്നിട്ടും താന്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അനുമോദനമായിട്ടാണ് കാണുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലുള്ള എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയത്.
അതിലുപരി പ്രചോദനമായത് വ്യക്തിപരമായി പരിചയമുള്ള സ്ത്രീകളുടെ പിന്തുണയാണെന്നും സരിത പറയുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.
This post have 0 komentar
EmoticonEmoticon