ads

banner

Monday, 28 January 2019

author photo

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു.  മുസ്‌ലിം ലീഗ്  വനിതാ ലീഗിന്  അർഹിക്കുന്ന  പരിഗണന  നൽകുന്നുണ്ട് . അതുകൊണ്ട് സീറ്റ് അങ്ങോട്ട് ചോദിച്ച് വാങ്ങേണ്ട ആവശ്യമില്ലെന്നും പാര്‍ലമെന്റിലേക്ക് സീറ്റ് കിട്ടിയത് കൊണ്ട് മാത്രം മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും അഡ്വ.പി കുല്‍സു പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

രാജ്യത്ത് വനിതകള്‍ പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം മുത്തലാഖല്ല. മറിച്ച് ദാരിദ്രവും, വിദ്യാഭ്യാസക്കുറവും, പട്ടിണിയുമൊക്കെയാണ്. ഇതില്‍ മാറ്റം വരുത്തിയാണ് നവോത്ഥാനം ഉണ്ടാവേണ്ടത്. അല്ലാതെ മതില്‍ കെട്ടിയിട്ടല്ല. സുപ്രീം കോടതി പോലും നിരോധിച്ചതാണ് മുത്തലാഖ്. ഇത് ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ക്രിമിനല്‍ നിയമം ചാര്‍ത്തിയത് നല്ല ഉദ്ദേശ്യത്തോട് കൂടിയല്ല.

വിവാഹ മോചനം നടത്തിയ വ്യക്തിയെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടക്കുന്നതോടെ സ്ത്രീയുടെ അവസ്ഥ വീണ്ടും പരിതാപകരമാവുകയാണ് ചെയ്യുന്നതെന്നും അഡ്വ.പി കുല്‍സു ചൂണ്ടിക്കാട്ടി. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement