കൊല്ലം: മതമല്ല മനുഷ്യത്വമാണ് വലുതെന്ന് നടന്‍ ടൊവിനോ തോമസ്. കൂടാതെ,രാഷ്ട്രീയം ഏതായാലും മനുഷ്യത്വമാണ് വലുതെന്നും അത് കൈവിടരുതെന്നും സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെയാണ് ടൊവിനോ തോമസ് ഇങ്ങനെ പറഞ്ഞത്. നമ്മള്‍ നമ്മളിലേക്കുതന്നെ നോക്കണമെന്നും, നമ്മുടെ ഉള്ളില്‍ നന്മകള്‍ ഏറെയുണ്ടെന്നും അത് പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും, ഇന്ന് നാട്ടില്‍ നടക്കുന്ന എല്ലാ അസ്വാരസ്യങ്ങള്‍ക്കും മരുന്ന് സ്‌നേഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ലെന്നും, എന്നാല്‍, തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കുന്നതിന് മടിയില്ലെന്നും ടൊവീനോ എടുത്ത് പറഞ്ഞു. കൂടാതെ, എന്റെ സിനിമ കണ്ടാലും ഇല്ലെങ്കിലും ഞാനത് പറയും. എന്റെ സ്വാതന്ത്ര്യം ആര്‍ക്കും അടിയറവച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, സേവ് ആലപ്പാട് എന്ന സന്ദേശം ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇവിടെ സംഭവിച്ചത് പ്രകൃതി ദുരന്തമാണോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല. ജീവിതവും ജീവിക്കുന്ന നാടുമാണ് സിനിമയേക്കാള്‍ വലുത്. കൂടാതെ, ഒരു മതവും പറഞ്ഞിട്ടല്ല പ്രളയകാലത്ത് മലയാളികള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചത്. എല്ലാത്തിനും മീതെയാണ് സ്‌നേഹവും മനുഷ്യത്വവും. ഇതിനെല്ലാം പുറമെ, നാം ഇന്ന് പ്രകൃതിയില്‍നിന്ന് അകന്നുപോയിരിക്കുന്നുവെന്നും, ശാസ്ത്ര പുരോഗതി ഉണ്ടായിരിക്കുന്നുവെന്നും, എന്നാല്‍, പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് വിലയിരുത്തേണ്ടതുണ്ടെന്നും ടൊവിനോ വ്യക്തമാക്കിയിരിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon