കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വീണ്ടും സ്വർണം പിടികൂടി. താമരശേരി സ്വദേശി ജംഷീറാണ് പിടിയിലായത്. റിയാദിൽ നിന്നു എത്തിയ യാത്രക്കാരനിൽ നിന്നാണ് 750 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിനു 25 ലക്ഷത്തോളം രൂപ വിലമതിക്കും.
ജംഷീറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇന്നു രാവിലെ റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെത്തിയതായിരുന്നു ജംഷീർ. ബാഗിനുള്ളിൽ സൂക്ഷിച്ച സ്കേറ്റിങ് ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു ഒരു മാസം തികയുമ്പോഴേക്കും രണ്ടാം തവണയാണ് സ്വർണം പിടികൂടുന്നത്. പത്ത് ദിവസം മുമ്പ് അബുദാബിയിൽ നിന്നെത്തിയ പിണറായി സ്വദേശിയിൽ നിന്നു രണ്ടു കിലോ സ്വർണം പിടികൂടിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon