ads

banner

Thursday, 3 January 2019

author photo

പാലക്കാട്: ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അക്രമം അതിരുകടക്കുന്നതിനാല്‍ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ട് പോലും സംഘര്‍ഷത്തിന് അയവ് വരാതായതോടെയാണ് പാലക്കാട് നഗരസഭ പരിധിയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഇവിടെ നാളെ വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയും കലക്ടര്‍ ഡി. ബാലമുരളിയും ചര്‍ച്ച നടത്തിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

ഹര്‍ത്താല്‍ ആക്രമത്തില്‍ പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ പൊലീസും പ്രകടനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി, സിപിഐ ജില്ലാ കമ്മറ്റി ഓഫിസ് തകര്‍ത്തു. ഓഫിസിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകര്‍ത്തിരുന്നു. മാത്രമല്ല, സിപഎം ജില്ലാ കമ്മറ്റി ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായതിനുപുറമെ വിക്ടോറിയ കോളജിന്റെ കമാനത്തില്‍ കാവിക്കൊടി കെട്ടി. കൂടാതെ, ഒറ്റപ്പാലത്ത് നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ, പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തീവെച്ചു നശിപ്പിക്കുകയും, അതോടൊപ്പം, പാലക്കാട് മരുതറോഡ് പഞ്ചായത്ത് ഓഫീസിനും പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിനും നേരെ കല്ലേറും ഉണ്ടായിട്ടുണ്ടായിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement