ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനായുള്ള ഉന്നതാധികാര സമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു. നിലവിലുള്ള പട്ടിക ഒന്നു കൂടി വെട്ടി ചുരുക്കാനാണ് യോഗ തീരുമാനം. എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയുടെ പേരാണ് നരേന്ദ്ര മോദി ഉയര്‍ത്തി പിടിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നിരുന്നു.എന്നാല്‍ നാളെ വൈകുന്നേരം യോഗം വീണ്ടും ചേര്‍ന്നേക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് യോഗത്തിലെ മറ്റംഗങ്ങള്‍. എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയുടെ പേരാണ് സാധ്യത പട്ടികയില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്നത്.
അസം മേഘാലയ കേഡര്‍ ഉദ്യോഗസ്ഥന്‍ ആയ മോദി ഗുജറാത്ത് വംശഹത്യ കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon