തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്യ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുമായി പോലീസ്.
പ്രത്യേകദൗത്യസംഘത്തെ നിയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 266 പേരെ അറസ്റ്റ് ചെയ്തു. 334 പേര്‍ കരുതല്‍ തടങ്കലിലാണ്. ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇനിയും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു.
ഹര്‍ത്താലിന്റെ മറവില്‍ പരക്കെ അക്രമം നടന്നതോടെ ഒരു വിട്ടുവീഴ്ചയുമില്ലാതെ അക്രമികളെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം. അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് പ്രതികളുടെ ആല്‍ബം തയ്യാറാക്കും. ഓരോ ജില്ലകളിലെയും അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറും. ഇതിനായി പ്രത്യേക ഡിജിറ്റല്‍ സംഘത്തെയും പോലീസ് രൂപീകരിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon