ads

banner

Thursday, 3 January 2019

author photo

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പാക്കുക എന്നതിനപ്പുറം രണ്ട് സ്ത്രീകളെ ശബരിമലയില്‍ കയറ്റിയത് കൊണ്ട് എന്ത് നവോത്ഥാനമാണ് ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ യുവതികളെ കയറ്റി മുഖ്യമന്ത്രിയുടെ വാശി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 
ബിജെപിക്ക് ഇന്ധനം നല്‍കുന്ന ജോലിയാണ് മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുമെന്ന് രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

കേരളത്തിനകത്തും പുറത്തുമുള്ള ഭക്തജനങ്ങളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവുണ്ടായി. ആ മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങുമെന്ന് പിണറായി വിജയന്‍ വിചാരിക്കേണ്ട. ശബരിമലയില്‍ യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആക്ടിവിസ്റ്റുകള്‍ക്കല്ലെന്നും ചെന്നിത്തല പറഞ്ഞു. 

ബിജെപിക്ക് കലാപമുണ്ടാക്കാന്‍ അവസരം മുഖ്യമന്ത്രി ഒരുക്കികൊടുത്തു. സര്‍ക്കാരും ബിജെപിയും ജനങ്ങളെ ബന്ദികളാക്കി. ബിന്ദുവും കനഗദുര്‍ഗയും പുരുഷന്‍മാരുടെ വേഷത്തിലാണ് ശബരിമലയിലെത്തിയത്. സിപിഎം അനുഭാവികളായ കണ്ണൂരില്‍ നിന്നെത്തിയ പോലീസുകാരും മഫ്തിയില്‍ ഇവരെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണ്. വനിതാ മതിലിന് പല സ്ഥലങ്ങളിലും ആളില്ലായിരുന്നു. പലയിടങ്ങളിലും മതില്‍ പൊളിഞ്ഞു. പതിനഞ്ച് ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു മതിലില്‍ പങ്കെടുത്തവരുടെ എണ്ണം. മുഖ്യമന്ത്രി പറയുന്നത് പോലെ ഇത് വലിയ ചരിത്ര സംഭവമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു മീറ്ററില്‍ രണ്ട് പേര്‍ വീതം, അല്ലെങ്കില്‍ രണ്ട് മീറ്ററില്‍ അഞ്ച് പേര്‍ വീതമായാലും 555 കിലോമീറ്ററാണ് കാസര്‍കോട് മുതല്‍ വെള്ളയമ്പലം വരെ. പോട്ടെ 600 കിലോമീറ്ററായി കൂട്ടിയാലും 15 ലക്ഷം ആളുകളെ കൊണ്ട് 600 കിലോമീറ്റര്‍ മതില്‍ നിറയ്ക്കാം. ആ സ്ഥാനത്താണ് 50 ലക്ഷം പേര്‍ പങ്കെടുത്തെന്ന് അവകാശപ്പെടുന്നത്. അതിന് പുറമെ പല സ്ഥലങ്ങളിലും മതിലില്‍ കണ്ണി മുറിഞ്ഞതിന്റെ വീഡിയോ വ്യാപകമാണ്. പല സ്ഥലത്തും ആളില്ലായിരുന്നു. രണ്ട് മീറ്ററില്‍ അഞ്ച് പേര്‍ വീതം ആയാലും തിരുവനന്തപുരം മുതല്‍ മുംബൈ വരെ 55 ലക്ഷം പേര്‍ അണിനിരന്നാല്‍ മതിലെത്തും.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement