അഹമ്മദാബാദ്: ഗുജറാത്ത് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ പ്രസന്റ് സര്‍ എന്ന് പറയണ്ട പകരം ജയ് ഹിന്ദ് അല്ലെങ്കില്‍ ജയ് ഭാരത് എന്നോ വിളിക്കണമെന്നാണ്. ഇത് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ നിയമമാണ്. കുട്ടികളില്‍ ദേശഭക്തി വളര്‍ത്താന്‍ വേണ്ടിട്ടാണ് ഈ പുതിയ പദ്ധതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജനുവരി ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂളുകളിലെ ഒന്നാക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ പദ്ധതി ബാധകമാവുക.കുട്ടികളില്‍ ചെറുപ്പം മുതലേ ദേശഭക്തി വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഉത്തരവില്‍ പറയുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭൂപേന്ദ്രസിങ് ചുദസമയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പുകള്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും അയച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon