സി.പി.എം ഓഫിസില്‍ റെയ്ഡ് നടത്തിയ കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശിയായ ഐ പി എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍
1983 ഐ.ആര്‍.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്‍റെ മകളാണ് . സ്വര്‍ണക്കടത്തുകാരുടെ പേടി സ്വപ്നമായാണ് കസ്റ്റംസിലും ഡി.ആര്‍.ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് അറിയപ്പെട്ടിരുന്നത് . മലബാര്‍ കേന്ദ്രീകരിച്ചു നടന്ന നിരവധി സ്വര്‍ക്കടത്ത് കയ്യോടെ പിടികൂടിയ ഉധ്യോഗസ്ഥന്‍ . ഡി.ആര്‍.ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ഇദ്ദേഹം നിലവില്‍ ഡല്‍ഹി സ്പെഷല്‍ സെക്രട്ടറി, ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ചൈത്ര കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട് . 2016 ഐ.പി.എസ്. ബാച്ചുകാരിയാണ് . സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐ.പി.എസ്. ലിസ്റ്റില്‍ ഒന്നാമതായിരുന്നു. കേരള കാഡര്‍ ഉദ്യോഗസ്ഥ. വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്‍റെ തുടക്കം. പിന്നെ, തലശേരി എ.എസ്.പിയായി. ദീര്‍ഘകാലം തലശേരിയില്‍ ജോലി ചെയ്തപ്പോഴും കണ്ണൂരിലെ സി.പി.എമ്മുമായി ഇങ്ങനെ ഉടക്കേണ്ടി വന്നിട്ടില്ല. ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വനിത ഉദ്യോഗസ്ഥയാണ്.
പുതിയ തലമുറയിലെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല പ്രകടനം കാഴ്ചവച്ച യുവഉദ്യോഗസ്ഥ. നിലവില്‍ വുമണ്‍ സെല്‍ എസ്.പി. അവിവാഹിതയാണ്. അമ്മ ഡോ.മേരി എബ്രഹാം വെറ്ററിനറി വകുപ്പില്‍ ജോയിന്‍റ് ഡയറക്ടറായി വിരമിച്ചു. ഏകസഹോദരന്‍ ഡോ.അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പി.ജി. വിദ്യാര്‍ഥിയാണ്.
ഇപ്പോള്‍ ചൈത്ര തെരേസ ജോണ്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ എസിപി സ്ഥാനം ഒഴിഞ്ഞ് ചൈത്ര തേരസ ജോൺ. വുമൺസ് സെൽ എസ്പിയായ ചൈത്ര തേരസ ജോൺ ഡിസിപിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു. ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന എസിപി ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോൺ അധിക ചുമതല ഒഴിഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയിഡിന് പിന്നാലെ ഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയനും ചൈത്ര തേരേസ ജോണിനെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ ഡി വൈ എഫ് ഐ പ്രവർത്തകരായ പ്രതികളെ പിടികൂടുന്നതിനായാണ് ചൈത്ര തെരേസയുടെ നേതൃത്വത്തിൽ ഇന്നലെ അർധരാത്രി പോലീസ് സിപിഎം ഓഫീസ് റൈഡ് ചെയ്തത്.
സി പി എം ഓഫീസില്‍ നടന്ന റെയ്ഡിനെ കുറിച്ച് കമ്മീഷണർ അന്വേഷിക്കും. ജില്ലാ സെക്രട്ടറി ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. നേരത്തെ പരിശോധനയേക്കുറിച്ച് ഡിജിപി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടിയിരുന്നു.
പ്രതികൾക്കായ് രാത്രി 11.30ഓടെയാണ് പൊലീസ് സംഘം സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്പേർ മാത്രമേ പരിശോധനാ സമയത്ത് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. റെയ്ഡിനെത്തിയ പൊലീസുദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീടു വഴങ്ങി. വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് സംഘം ഓഫീസിലെ മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ രോക്ഷാകുലരായാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon