തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.
ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
യുഡിഎഫ് ഇന്നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു. സെക്രട്ടേറിയറ്റ് പടിക്കലേക്ക് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും ഇന്നു കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദീന് പറഞ്ഞു.
ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍, കേരള, കണ്ണൂര്‍, സാങ്കേതിക, കുസാറ്റ് സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
This post have 0 komentar
EmoticonEmoticon