ads

banner

Sunday, 17 February 2019

author photo

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന 10,109 വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ച് വിവിധഘട്ടങ്ങളിലെത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാരിന്റെ ധനസഹായത്തോടെയും സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 

നാലു ലക്ഷം രൂപ സ്വന്തമായി വീട് നിര്‍മ്മിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നു. വീട് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് പണം അനുവദിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപയും ലഭിക്കും.

സഹായിക്കാന്‍ സന്നദ്ധരായി എത്തിയ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തിലുള്ള നിര്‍മ്മാണവും പുരോഗമിക്കുന്നു. എണ്ണൂറോളം വീടുകളാണ് ഇത്തരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കുള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement