കൊച്ചി: നക്ഷത്ര എന്റര്‍ടൈന്‍മെന്റും എം.ജെ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാംഗ്ലൂരും ചേര്‍ന്ന് നടത്തുന്ന വാലന്റൈന്‍സ് നൈറ്റ് 14ന് വൈകീട്ട് ആറ് മുതല്‍ 10 വരെ അങ്കമാലി അട്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ബോളിവുഡ് നടി സണ്ണി ലിയോണ്‍, പിന്നണി ഗായികമാരായ തുളസി കുമാര്‍, മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് എന്നിവരുടെ സംഗീത-നൃത്ത പരിപാടികള്‍ ഉണ്ടായിരിക്കും. മൂന്നു ക്ലാസുകളിലായി 12000 സീറ്റുകളാണ് കാഴ്ചക്കാര്‍ക്കായി ഒരുക്കുന്നത്. ബുക് മൈ ഷോ, ജോബോയ് എന്നിവവഴി ഓണ്‍ലൈനായും കാര്‍ണിവല്‍ സിനിമാസിന്റെ അങ്കമാലി, മൂവാറ്റുപ്പുഴ, തലയോലപ്പറമ്പ്, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍ എന്നീ ഔട്ട്‌ലറ്റുകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകും. പ്രോഗ്രാം കോഡിനേറ്റര്‍ ഷിയാസ് പെരുമ്പാവൂര്‍, ഓര്‍ഗനൈസര്‍ ദീപക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon